വത്തിക്കാൻ സിറ്റി: പാവപ്പെട്ടവരോടൊപ്പം പാവപ്പെട്ടവർക്ക് സേവനം ചെയ്യുന്നവരോടും ഒപ്പം ലെയോ പതിനാലാമൻ മാർപ്പാപ്പ ഇന്ന് സമയം ചിലവഴിക്കും. വിശുദ്ധ കുർബാനയർപ്പിക്കും.ഇതോടൊപ്പം എല്ലാവരോടുമൊപ്പം ഉച്ചഭക്ഷണം പങ്കിടുന്നതിനും ലെയോ പതിനാലാമൻ എത്തി. ആഗസ്റ്റ് 17 ഞായറാഴ്ച ഇറ്റലിയിലെ അൽബാനോയിലാണ് പാപ്പ ഈ വിധം ചെലവഴിക്കുക. വത്തിക്കാനിൽ നിന്ന് 35 കിലോമീറ്റർ (ഏകദേശം 22 മൈൽ) അകലെ പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ അതിർത്തിയിലുമായി സ്ഥിതി ചെയ്യുന്ന അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട് ദേവാലയത്തിൽ പ്രാദേശിക സമയം രാവിലെ 9:30ന് പാപ്പ എത്തിച്ചേരും.
പാവപ്പെട്ടവരും അവർക്ക് സഹായം നല്കുന്ന കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ അൽബാനൊ രൂപത ഘടകത്തിൻറെ പ്രവർത്തകരും പാപ്പയോടോത്ത് ചെലവഴിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഉച്ചയ്ക്ക് ലിബർട്ടി സ്ക്വയറിൽ നിന്ന് ആഞ്ചലസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടർന്നു നിർധനരായ പാവപ്പെട്ടരോടൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിടും. മുൻപ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രവർത്തിച്ചിരുന്ന അദ്ദേഹം പാപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ദരിദ്രരുമായി കൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്യുന്നത്.
Pope Leo XIV spent the day with the poor